Sat, 17 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Checks

Malappuram

പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി എ​സ്എ​സ്ടി; യാ​ത്ര​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​കു​ന്ന​താ​യി പ​രാ​തി

നി​ല​ന്പൂ​ർ: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ നി​യോ​ഗി​ച്ച സ്റ്റാ​റ്റി​ക് സ​ർ​വ​ല​ൻ​സ് ടീം (​എ​സ്എ​സ്ടി ) വാ​ഹ​ന പ​രി​ശോ​ധ​ന സ​ജീ​വം. മ​ണ്ഡ​ലം അ​തി​ർ​ത്തി​യാ​യ വ​ട​പു​റം പാ​ല​ത്തി​ന് സ​മീ​പം വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യാ​ണ് സം​ഘം ചു​മ​ത​ല​യി​ൽ തു​ട​രു​ന്ന​ത്.

എ​ന്നാ​ൽ വാ​ഹ​ന പ​രി​ശോ​ധ​ന​യു​ടെ പേ​രി​ൽ സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ബു​ദ്ധി​മു​ട്ടാ​ക്കു​ന്ന​താ​യും പ​രാ​തി ഉ​യ​ർ​ന്നു. ക​ർ​ഷ​ക​ൻ കൂ​ടി​യാ​യ ഫാ. ​മാ​ത്യൂ​സ് വാ​ഴ​ക്കൂ​ട്ട​ത്തി​ലാ​ണ് ക​ള​ക്‌ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യ​ത്.

ഗ​സ​റ്റ​ഡ് ഓ​ഫീ​സ​ർ, പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ, ആ​യു​ധ​ധാ​രി​ക​ളാ​യ മൂ​ന്ന് ബി​എ​സ്എ​ഫ് ജ​വാ​ൻ​മാ​ർ, വീ​ഡി​യോ​ഗ്രാ​ഫ​ർ എ​ന്നി​വ​രാ​ണ് 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ത്തി​ലു​ള്ള​ത്. അ​തേ​സ​മ​യം വ​ട​പു​റം പാ​ല​ത്തി​ന് സ​മീ​പ​ത്തെ വാ​ഹ​ന പ​രി​ശോ​ധ​ന​യാ​ണ് പ​രാ​തി​ക്കി​ട​യാ​ക്കി​യ​ത്. വ​ട​പു​റ​ത്ത് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ കാ​ന്‍റീ​ൻ ഉ​ട​മ കൂ​ടി​യാ​ണ് ഫാ. ​മാ​ത്യൂ​സ്. അ​വി​ടെനി​ന്ന് മാ​ലി​ന്യം കാ​റി​ന്‍റെ ഡി​ക്കി​യി​ലാ​ക്കി കു​ള​ക്ക​ണ്ട​ത്തെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​പോ​ക​വെ സം​ഘം ത​ട​ഞ്ഞുനി​ർ​ത്തി ചോ​ദ്യം ചെ​യ്ത​താ​യും കാ​ലി​ത്തീ​റ്റ​യു​മാ​യി വ​ന്ന​പ്പോ​ൾ വീ​ണ്ടും ത​ട​ഞ്ഞ് പ​രി​ശോ​ധി​ച്ച​താ​യും ക​ള​ക്‌ട​ർ​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സ്വ​കാ​ര്യ ചി​ട്ടി​യി​ൽ അ​ട​ക്കാ​ൻ എ​ടി​എ​മ്മി​ൽനി​ന്ന് പി​ൻ​വ​ലി​ച്ച പ​ണ​ത്തെ​ച്ചൊ​ല്ലി​യും ബു​ദ്ധി​മു​ട്ടി​ച്ച​താ​യും ഉ​ദ്യോ​ഗ​സ്ഥ​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ​താ​യും പ​രാ​തി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്.എ​ന്നാ​ൽ ചു​മ​ത​ല നി​റ​വേ​റ്റു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നാ​ണ് ഒൗ​ദ്യോ​ഗി​ക വി​ശ​ദീ​ക​ര​ണം.

Latest News

Corehub Up